+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിലിട്ടറിയെ ഉപയോഗിച്ച ബൈഡന്‍റെ അധികാരത്തെ ചോദ്യം ചെയ്തു ഡമോക്രാറ്റിക് സെനറ്റര്‍മാര്‍

വാഷിങ്ടന്‍: സ്വയരക്ഷയ്‌ക്കോ, അത്യാവശ്യ സന്ദര്‍ഭങ്ങളിലോ അല്ലാതെ മിലിട്ടറിയെ ഉപയോഗിക്കുന്നതിനുള്ള പ്രസിഡന്‍റ് ബൈഡന്‍റെ അധികാരത്തെ ചോദ്യം ചെയ്തു ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്ത്. ഫെബ്രുവരി 25 വ്യാഴാ
മിലിട്ടറിയെ ഉപയോഗിച്ച ബൈഡന്‍റെ അധികാരത്തെ ചോദ്യം ചെയ്തു ഡമോക്രാറ്റിക് സെനറ്റര്‍മാര്‍
വാഷിങ്ടന്‍: സ്വയരക്ഷയ്‌ക്കോ, അത്യാവശ്യ സന്ദര്‍ഭങ്ങളിലോ അല്ലാതെ മിലിട്ടറിയെ ഉപയോഗിക്കുന്നതിനുള്ള പ്രസിഡന്‍റ് ബൈഡന്‍റെ അധികാരത്തെ ചോദ്യം ചെയ്തു ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്ത്. ഫെബ്രുവരി 25 വ്യാഴാഴ്ച ഈസ്റ്റേണ്‍ സിറിയയില്‍ ഇറാന്‍ പിന്തുണയുള്ള മിലിട്ടറിക്കെതിരേ നടത്തിയ അമേരിക്കന്‍ വ്യോമാക്രമണം മുകളില്‍ ഉദ്ധരിച്ച രണ്ടു സാഹചര്യങ്ങളിലും അല്ലായിരുന്നുവെന്നാണു വെര്‍ജീനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്ല്‍ അഭിപ്രായപ്പെട്ടു.

ഇതിനെ പിന്തുണച്ചു കലിഫോര്‍ണിയായില്‍ നിന്നുള്ള ഡെമോക്രാറ്റിക് ഹൗസ് അംഗം റോ ഖന്നയും പ്രസ്താവനയിറക്കിയിരുന്നു. ആദ്യമായി പ്രസിഡന്റ് ബൈഡന്‍ അമേരിക്കന്‍ മിലിട്ടറിയെ ഉപയോഗിച്ചതിനുള്ള ന്യായീകരണവും ഇവര്‍ ആവശ്യപ്പെട്ടു. ഒഫന്‍സീവ് മിലിട്ടറി ആക്ഷന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടു മാത്രമേ നടപ്പാക്കാനാവൂ എന്നാണു ഭരണഘടന വിവക്ഷിക്കുന്നത്. അതിനു സാധ്യമല്ലെങ്കില്‍ സൈനിക നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ കോണ്‍ഗ്രസിനെ അറിയിക്കേണ്ടതുണ്ടെന്നും സെനറ്റര്‍മാര്‍ പറഞ്ഞു.

അതേസമയം, സെനറ്റര്‍ ബെര്‍ണി സാന്‍റേഴ്‌സ് പ്രസിഡന്‍റ് ബൈഡന്‍റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള അധികാരത്തെ ചോദ്യം ചെയ്തു. അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനാവശ്യമായ സൈന്യത്തെ ഉപയോഗിക്കണമെങ്കില്‍ പോലും അതിനുള്ള അധികാരം പ്രസിഡന്‍റിനില്ല, കോണ്‍ഗ്രസിനാണെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്നും ബെര്‍ണി ചൂണ്ടിക്കാട്ടി. ബൈഡന്റെ സിറിയന്‍ ആക്രമണം വലിയൊരു വിവാദത്തിലേക്കാണു വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍