+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ വിമൻസ് ഫോറം വാരാന്ത്യ പരിപാടികൾ

ഫോമായുടെ ഏറ്റവും ശക്തമായ ശാഖയായ വിമെൻസ് ഫോറം ജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും വ്യായാമ മുറകളും സെമിനാറുകളുമായി വിവിധങ്ങളായ പരിപാടികൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയി
ഫോമാ വിമൻസ് ഫോറം വാരാന്ത്യ പരിപാടികൾ
ഫോമായുടെ ഏറ്റവും ശക്തമായ ശാഖയായ വിമെൻസ് ഫോറം ജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും വ്യായാമ മുറകളും സെമിനാറുകളുമായി വിവിധങ്ങളായ പരിപാടികൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് . എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 ന് ( EST) മുടങ്ങാതെ "വെൽനെസ് മാറ്റേഴ്സ്' എന്ന പേരിൽ ഈ പരിപാടികൾ നടത്തിവരുന്നു .

ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണ ക്രമീകരണം , ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചു പ്രശസ്ത ഡയറ്റീഷൻ സുശീല ജോൺസൻ ക്ലാസെടുത്തു . റജിസ്റ്റഡ് യോഗ പരിശീലകയായ സിമി പോത്തൻ നടത്തിയ യോഗയുടെ പ്രാഥമിക ക്ലാസുകളും ഇഷാ പരോൾ നടത്തിയ വ്യായാമ മുറകളും പങ്കെടുത്തവർക്ക് ഒരു അനുഭവം നൽകി.

ഫെബ്രുവരിയിലെ എല്ലാ ശനിയാഴ്ചകളിലും "സൗന്ദര്യവും ചർമ്മ സംരക്ഷണവും ' എന്ന വിഷയത്തിലാണ് ക്ലാസുകൾ നടക്കുന്നത് . എസ്തവ അക്കാഡമി സ്ഥാപകയും കോസ്മറ്റോളജിസ്റ്റുമായ ഷെറിൻ മുസ്തക്ക് ആണ് ക്ലാസുകൾ നയിക്കുന്നത് . ചർമസംരക്ഷണം എന്നുള്ളത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല , അത് തുടർച്ചയായി ചെയ്തുകൊണ്ട് ജീവിത ചര്യയുടെ ഒരു ഭാഗമാക്കേണ്ടതാണെന്നു ഷെറിൻ ചൂണ്ടികാണിക്കുന്നു . വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവർക്കുള്ള ചർമ്മ സംരക്ഷണ രീതി , വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുതകുന്ന മെയ്ക്കപ്പുകൾ എന്നിവയെക്കുറിച്ചു ഈ ക്ലാസുകളിൽ പ്രദിപാദിക്കുന്നുണ്ട് .

ഫോമാ നാഷണൽ വിമെൻസ് ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ , ജൂബി വള്ളിക്കളം , ഷൈനി അബുബക്കർ , ജാസ്മിൻ പരോൾ എന്നിവരാണ് പരിപാടികൾക്ക്‌ നേതൃത്വം നൽകുന്നത് . സൂം പ്ലാറ്റഫോമിലുടെ നടത്തി വരുന്ന ഈ ക്ലാസുകളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കുവാനാവസരമുണ്ട് . ഫോമയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള തൽസമയ സംപ്രേഷണത്തിലും നിരവധിയാളുകൾ പങ്കെടുക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ തുടർന്നുള്ള ക്ലാസുകളിൽ എല്ലാവരുടെയും സഹകരണം എക്സിക്യൂട്ടീവ് അംഗങ്ങളായ അനിയൻ ജോർജ് , ടി. ഉണ്ണികൃഷ്ണൻ , തോമസ് ടി. ഉമ്മൻ , പ്രദീപ് നായർ , ജോസ് മണക്കാട്ട് , ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു.