+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിന് എയിംസ് : ഡോ ഹർഷ വർദ്ധന് ഡിഎംഎ നിവേദനം നൽകി

ന്യൂ ഡൽഹി: കേരളത്തിലും ഡൽഹിയിലെപ്പോലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എഐഐഎംഎസ് എയിംസ്) ആരംഭിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ഡോ ഹർഷ വർദ്ധന് ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) നിവേദ
കേരളത്തിന് എയിംസ് : ഡോ ഹർഷ വർദ്ധന്  ഡിഎംഎ നിവേദനം നൽകി
ന്യൂ ഡൽഹി: കേരളത്തിലും ഡൽഹിയിലെപ്പോലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എഐഐഎംഎസ് - എയിംസ്) ആരംഭിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ഡോ ഹർഷ വർദ്ധന് ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) നിവേദനം നൽകി.

കേരളത്തിന് എയിംസ് അനുവദിച്ചിരുന്നതാണെന്നും സംസ്ഥാന സർക്കാർ അതിനായി സ്ഥലം അനുവദിച്ചു നൽകുകയാണെങ്കിൽ അത് ആരംഭിക്കുവാനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്ന് പറയുന്നു. എയിംസ് എന്ന ദശാബ്ദക്കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ്.

കൂടുതൽ വയോധികരും ജനസാന്ദ്രതയുമുള്ള കേരളത്തിൽ മുപ്പതു ശതമാനത്തിലധികം ജീവിത ശൈലീ രോഗങ്ങളുള്ളവരാണെന്നും കാൻസറും അനുബന്ധ രോഗങ്ങൾക്കും ചികിൽസിക്കുവാൻ ലോകോത്തര നിലവാരമുള്ള ആശുപതികളുടെ അഭാവമുണ്ടെന്നും നിവേദനത്തിൽ ഡിഎംഎ ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ എയിംസിൽ നിന്നും ജീവിതത്തിന്‍റെ ഭൂരിഭാഗവും സേവനം ചെയ്‌ത്‌ വിരമിച്ച‌ ആയിരത്തിലധികം ജീവനക്കാർക്ക് അവരുടെ പ്രത്യേക അനുകൂല്യങ്ങൾക്കും സൗജന്യ ചികിത്സക്കുമായി മൂവായിരത്തിലധികം കിലോമീറ്ററുകൾ താണ്ടി വീണ്ടും ഡൽഹിയിൽ എത്തേണ്ട സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉള്ളത്.

ഡോക്ടർമാരും നഴ്‌സുമാരും കൂടാതെ താഴേത്തട്ടിലുള്ളവർക്കും തൊഴിൽ സാദ്ധ്യതകൾ പ്രദാനം ചെയ്യുന്ന ഒരു സംരംഭം കൂടിയാവും ഇത്. നിർദ്ദനരായവർക്കുകൂടി ലോകോത്തര ചികിത്സയൊരുക്കുന്ന എയിംസ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ അയൽ സംസ്ഥാനങ്ങളിലുള്ളവർക്കും പ്രയോജനകരമാകുമെന്നും ഡിഎംഎ പ്രസിഡന്‍റ് കെ രഘുനാഥും അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണിയും നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.എൻ. ഷാജി