+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ യൂത്ത് ഫോറം ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഫോമയുടെ യുവജന വിഭാഗത്തിന്‍റെ 202022 കാലത്തെ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം ഫെബുവരി 27 ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 ന് സൂം വെബിനാറിൽ പ്രശസ്ത ചലച്ചിത്ര താരം ദിവ്യ ഉണ്ണി നിർവഹിക്കും. 2
ഫോമാ യൂത്ത് ഫോറം ദിവ്യ ഉണ്ണി  ഉദ്ഘാടനം ചെയ്യും
ഫോമയുടെ യുവജന വിഭാഗത്തിന്‍റെ 2020-22 കാലത്തെ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം ഫെബുവരി 27 ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 ന് സൂം വെബിനാറിൽ പ്രശസ്ത ചലച്ചിത്ര താരം ദിവ്യ ഉണ്ണി നിർവഹിക്കും.

2020 -2022 വർഷക്കാലത്തെ കമ്മറ്റിയുടെ പ്രവർത്തനങ്ങളുടെ നന്ദി കുറിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ പീറ്റർ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ, മിസോറി സിറ്റി മേയർ റോബിൻ എലക്കാട്, പ്രശസ്ത റെയ്‌കി മാസ്റ്ററായ ഡോ. ബിന്ദു ബാബു, ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍,ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

അമേരിക്കൻ ഐക്യനാടുകളിലെ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ യുവജന വിഭാഗമെന്ന നിലയിൽ വളരെയേറെ ഉത്തരവാദിത്തമുള്ള യൂത്ത് ഫോറം, വ്യത്യസ്തമായ പരിപാടികൾ കൊണ്ട് യുവജനങ്ങളെ ഏകോപിപ്പിച്ചു ഫോമയ്ക്ക് കരുത്ത് പകരുന്നതോടൊപ്പം യുവജനങ്ങളിലെ കഴിവുകളെ തൊട്ടറിയുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

രാജ്യത്തിന്‍റെ നെടുംതൂണുകളായ യുവജനങ്ങളെ , രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ കൈപിടിച്ചുയർത്തുന്നതിനും അവരിലെ മാനുഷിക മൂല്യങ്ങളെ രാഷ്ട്ര പുനർ നിർമാണ പ്രകിയയിൽ സജീവമായി ഉപയോഗിക്കപ്പെടുന്നതിനു ഉതകുംവിധം യുവജനങ്ങളെ ശക്തിപ്പെടുത്തുകയും, ചെയ്യുന്ന വിവിധ കർമ്മ പരിപാടികൾക്കാണ് ഫോമാ യുവജന ഫോറം 2020-2022 വർഷത്തെ കമ്മറ്റി രൂപം നൽകുന്നത്. യുവജനങ്ങളിലെ നേതൃത്വ ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനു ലീഡർഷിപ്പ് ട്രെയിനിംഗ് ക്ലാസുകൾ, വിദ്യാഭാസ്യ രംഗത്തെ പുതിയ അറിവുകളും തൊഴിൽ സാധ്യതകളും സംബന്ധിച്ചു അവബോധം ഉണ്ടാക്കുന്നതിനു വിദ്യഭ്യാസ സെമിനാറുകൾ, വിവിധ വിഷയങ്ങളെ സംബന്ധിച്ചു യുവജനങ്ങളെ പ്രബുദ്ധരാക്കുന്നതിനുള്ള സിമ്പോസിയങ്ങൾ, കലാ-സാംസ്കാരിക രംഗത്തോടെ കഴിവുകൾ മാറ്റുരക്കുന്നതിനുള്ള സാംസ്കാരികോത്സവങ്ങൾ, കലാമത്സരങ്ങൾ , എന്നിങ്ങനെ യുവജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മാറ്റുരക്കുന്ന നിരവധി പരിപാടികൾ ഈ കമ്മിറ്റി വിഭാവനം ചെയ്യുന്നു.

ഫോമായുടെ യൂത്ത് ഫോറം ഉദ്ഘാടന ചടങ്ങിലും വരുംകാല പ്രവർത്തനങ്ങളിലും എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്ന് യൂത്ത് ഫോറം നാഷണൽ കോഓർഡിനേറ്റർ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അൽ അൻസർ, കാൽവിൻ കവലക്കൽ, കുരുവിള ജെയിംസ് , യൂത്ത് ഫോറം സെക്രട്ടറി ആൻമേരി ഇടിച്ചാണ്ടി, ട്രഷറർ ജുലിയ ജോയ്, ജോയിന്റ്‌ സെക്രട്ടറി ശ്രുതി പ്രദീപ്, ജോയിന്‍റ് ട്രഷറർ കെവിൻ പൊട്ടക്കൽ, അസിസ്റ്റന്‍റ് യൂത്ത് കോഓർഡിനേറ്റർ സാറാ അനിൽ, പ്രോഗ്രാംസ് ആൻഡ് ഡെവലപ്മെന്റ് കോഓർഡിനേറ്റർ ദിയാ ചെറിയാൻ, നാഷണൽ കോഓർഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ