+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐഒപി മൂവ്മെന്‍റ് ഓവർസിസ് കമ്മിറ്റി പ്രതിഷേധിച്ചു

ടൊറന്‍റോ: കൊറോണായുടെ പേരിൽ പ്രവാസി മലയാളികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ചൂഷണത്തിനെതിരെ വിവിധ രാജ്യങ്ങളിലുള്ള OIOP മൂവ്മെന്‍റ് ഓവർസിസ് കമ്മിറ്റികൾ പ്രതിഷേധിച്ചു. പ്രവാസികൾക്ക്
ഒഐഒപി  മൂവ്മെന്‍റ്  ഓവർസിസ് കമ്മിറ്റി  പ്രതിഷേധിച്ചു
ടൊറന്‍റോ: കൊറോണായുടെ പേരിൽ പ്രവാസി മലയാളികളോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ചൂഷണത്തിനെതിരെ വിവിധ രാജ്യങ്ങളിലുള്ള OIOP മൂവ്മെന്‍റ് ഓവർസിസ് കമ്മിറ്റികൾ പ്രതിഷേധിച്ചു.

പ്രവാസികൾക്ക് ഇരുട്ടടിയാകുന്ന അധിക ബാധ്യത വരുത്തുന്ന പിസിആർ ടെസ്റ്റ് ഒഴിവാക്കുകയോ സൗജന്യമാക്കുകയോ ചെയ്യണമെന്ന് OIOP മൂവ്മെന്‍റ് ഓവർസീസ് പ്രസിഡന്‍റ് ബിബിൻ പി . ചാക്കോ , സെക്രട്ടറി എൽ.ആർ. ജോബി, കാനഡ നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.എം .തോമസ്, യുഎസ്‌എ നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് ബേബി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു .

72 മണിക്കൂർ മുമ്പെടുക്കുന്ന കോവിഡ് നെഗറ്റീവ്‌ റിപ്പോർട്ടുമായി നാട്ടിലെത്തിയാൽ വീണ്ടും പണം കൊടുത്തു എയർപോർട്ടിൽ അടുത്ത പരിശോധനക്ക് വിധേയരാകേണ്ടിവരൂന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വിദേശത്തു നിന്നും മടങ്ങി വരുന്ന പ്രവാസികൾക്ക് അധിക സാന്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയാണ്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർ , ശമ്പളം വെട്ടികുറക്കപെട്ടവർ , ബിസിനസ് പ്രതിസന്ധിയിലായവർ , സന്ദർശക വീസയിൽ പോയി മടങ്ങുന്നവർ തുടങ്ങി മോശം അവസ്ഥയിൽ അടിയന്ത‌രമായി നാട്ടിലെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും ‌ പ്രവാസികളോടുള്ള ഈ വഞ്ചനാ ഉത്തരവ് പിൻവലിക്കുകയോ അല്ലങ്കിൽ ചെലവ് സർക്കാർ വഹിക്കുകയോ ചെയ്യണമെന്നും വിവിധ രാജ്യങ്ങളിലുള്ള കമ്മിറ്റികൾ ആവശ്യപ്പെട്ടു .

കെ.എം .തോമസ് (കാനഡ), ബേബി ജോസഫ് (യുഎസ്എ), ജൂഡ്സ് ജോസഫ് (ഇറ്റലി), സാജൻ വർഗീസ് (ഇസ്രായേൽ ), അബ്ദുൾ ഹമീദ് (കുവൈറ്റ്) , പയസ് തലക്കോട്ടൂർ (ഒമാൻ), സിനോജ്‌ (യുഎഇ ), ജോബി എലിയാസ് (ഖത്തർ), സിറിയക് കുരിയൻ (സൗദി അറേബ്യ) , ബിജു എം .ഡാനിയേൽ (ബഹറിൻ ) തുടങ്ങിയ പതിനൊന്നു രാജ്യങ്ങളിലെ നാഷണൽ കമ്മിറ്റി പ്രസിഡന്‍റുമാരും മറ്റു പ്രതിനിധികളും സൂമിലൂടെ നടത്തിയ ഈ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജയ്സൺ മാത്യു