+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യ​ഭ്യാ​സം സ്വ​ത​ന്ത്ര​വി​വ​രാ​ന്വേ​ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​വ​ണം: പ​ത്മ​ശ്രീ അ​ലി മ​ണി​ക്ഫാ​ൻ

കു​വൈ​റ്റ്: സാ​ന്പ്ര​ദാ​യി​ക വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളു​ടെ സ്വ​ത​ന്ത്ര​മാ​യ വി​വ​രാ​ന്വേ​ഷ​ണ പ്ര​കൃ​ത​ത്തെ ഇ​ല്ലാ​താ​ക്കു​ക​യും വി​ശാ​ല​മാ​യ അ​റി​വ് ശേ​ഖ​ര​ണ​ത്തി​ന്‍റെ മൂ​ല്യം പു​തു ത​ല​മു​റ​യ്ക്ക്
വി​ദ്യ​ഭ്യാ​സം  സ്വ​ത​ന്ത്ര​വി​വ​രാ​ന്വേ​ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​വ​ണം:  പ​ത്മ​ശ്രീ അ​ലി മ​ണി​ക്ഫാ​ൻ
കു​വൈ​റ്റ്: സാ​ന്പ്ര​ദാ​യി​ക വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളു​ടെ സ്വ​ത​ന്ത്ര​മാ​യ വി​വ​രാ​ന്വേ​ഷ​ണ പ്ര​കൃ​ത​ത്തെ ഇ​ല്ലാ​താ​ക്കു​ക​യും വി​ശാ​ല​മാ​യ അ​റി​വ് ശേ​ഖ​ര​ണ​ത്തി​ന്‍റെ മൂ​ല്യം പു​തു ത​ല​മു​റ​യ്ക്ക് കൈ​മോ​ശം വ​രു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ,അ​തി​നാ​ൽ വി​ദ്യ​ഭ്യാ​സം സ്വ​ത​ന്ത്ര​വി​വ​രാ​ന്വേ​ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വി​ധം പു​ന:​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പ​ത്മ​ശ്രീ ജേ​താ​വ് അ​ലി മ​ണി​ക്ഫാ​ൻ അ​ഭി​പ്ര​യ​പ്പെ​ട്ടു.

ഐ​ഐ​സി സാ​ൽ​മി​യ യൂ​ണി​റ്റ് പ​ത്മ​ശ്രീ നേ​ടി​യ​തി​നു​ള്ള ആ​ദ​ര​വാ​യി സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാ​മി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റി​വ് നേ​ടാ​നു​ള്ള അതിയായ ആ​ഗ്ര​ഹ​മാ​ണ് മ​നു​ഷ്യ​നെ ഉ​ന്ന​തി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു . കൃ​ത്യ​മാ​യ ജീ​വി​ത നി​ഷ്ഠ​യി​ലൂ​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യഊ​ർ​ജ്ജം നി​ല​നി​ർ​ത്തു​ക​യും ആ​രോ​ഗ്യ​മു​ള്ള ജീ​വി​തം കൈ​വ​രി​ക്കു​ക​യും ചെ​യ്യാം എ​ന്ന് ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു . ഖു​ർ​ആ​ൻ അ​ധ്യാ​പ​ന​ങ്ങ​ളെ പ​ഠി​ക്കു​ക​യും അ​തി​ൽ നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട് അ​റി​വ് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സ​ദ​സി​നെ ഓ​ർ​മ്മ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ കു​വൈ​റ്റി​ന്‍റെ ഉ​പ​ഹാ​രം ഐ​ഐ​സി ട്ര​ഷ​റ​ർ യൂ​നു​സ് സ​ലീം ,അ​ബ്ദു​ൽ വ​ഹാ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ലി മ​ണി​ക് ഫാ​ന് കൈ​മാ​റി.

മ​ർ​ക്ക​സു​ദ്ദ​വ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാം ഐ​ഐ​സി പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഐ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യൂ​ബ് ഖാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​സാ​ൽ​മി​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് അ​ഷ്റ​ഫ് മേ​പ്പ​യൂ​ർ അ​ദ്ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ മ​നാ​ഫ് മാ​ത്തോ​ട്ടം സ്വാ​ഗ​ത​വും ബ​ഷീ​ർ പാ​നാ​യി​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.​ഇ​ർ​ഷാ​ദ് ഫാ​റൂ​ഖി മാ​ത്തോ​ട്ടം കോ​ഡി​നേ​റ്റ​റാ​യി​രു​ന്നു. സെ​യ്ത് മു​ഹ​മ്മ​ദ്,അ​ബ്ദു​ൽ വ​ഹാ​ബ് മാ​ത്തോ​ട്ടം,സാ​ലി​ദ് മാ​ത്തോ​ട്ടം,സ​ഫ്ത​ർ മാ​ത്തോ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ