കുവൈറ്റ് സിറ്റി : രാജ്യത്ത് ബുധനാഴ്ച 1001 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 187,005 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,724 പരിശോധനകളാണ് ഇന്നലെ നടന്നത്.
വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സലായിരുന്നു അഞ്ചുപേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,062 ആയി. 960 പേരാണ് ഇന്നലെ രോഗ മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 175,048 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 10,895 പേരും തീവ്ര പരിചരണത്തിൽ 147 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ