കുവൈറ്റ് സിറ്റി : സാൽമിയ ടെറാസ് മാളിൽ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. രാജ്യത്തെ പതിനൊന്നാമത്തേയും രാജ്യാന്തരതലത്തിൽ ഇരുന്നൂറ്റിരണ്ടാമത്തെയും ശാഖയാണ് സാൽമിയയിൽ കുവൈറ്റ്് ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് അൽ യൂസഫ് അൽ സബാഹ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫലി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫീ റുപാവാല എണീവർ ഓണ്‍ലൈനായി പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജനൽ ഡയറക്ടർ ശ്രീജിത്ത്, റീജണൽ മാനേജർ അബ്ദുൽ ഖാദർ ഷെയ്ഖ് എന്നീവരും സന്നിഹിതരായിരുന്നു.
2226 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഷോപ്പ്. ഫ്രഷ് പച്ചക്കറികളും പഴങ്ങളും, ശീതീകരിച്ച മത്സ്യവും മാംസവും ഗ്രോസറി ഉൽപന്നങ്ങൾ, ബേക്കറി ഇനങ്ങൾ, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അന്തർദ്ദേശീയ ഉൽപ്പന്ന ശ്രേണിക്ക് പുറമെ, എല്ലാ ഉൽപ്പന്ന വിഭാഗങ്ങളിലും മികച്ച ഇളവുകളും ഉദ്ഘാടന ഓഫറുകളും എക്സ്പ്രെസ്സ് സ്റ്റോറിൽ ലഭ്യമാകും. ആഗോളതലത്തിലുടനീളമുള്ള ലുലു ഗ്രൂപ്പിൻറെ സാന്നിധ്യവും വെയർഹൗസിംഗ് സംവിധാനവും ശീതികരണ സംഭരണ ശാലകൾ വഴിയും ഉപഭോക്തകൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങളാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ