കുവൈറ്റ് സിറ്റി : കാസർഗോഡ് സ്വദേശിനി സൗദ സഗീർ കുവൈറ്റിൽ നിര്യാതയായി. കുവൈറ്റ് അദാൻ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലായിരുന്ന സൗദ സുഖം പ്രാപിച്ചു ഡിസ്ചാർജായി ആശുപത്രിയിൽ നിന്നും വാഹനത്തിൽ കയറവെ കുഴഞ്ഞു വീണതിനെ തുടർന്ന്് മരണം സംഭവിക്കുകയായിരുന്നു.
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരിന്റെ ഭാര്യയാണ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സഗീർ തൃക്കരിപ്പൂരും ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മക്കൾ : ഡോ. സുആദ് അബ്ദുള്ള (സഹകരണ ആശുപത്രി, പയ്യനൂർ), സമാഹ് അബ്ദുള്ള (ഖത്തർ).
കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കെകെഎംഎ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദയുടെ നിര്യാണത്തിൽ കുവൈറ്റ് കെ.എംസിസി. അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ