+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് ഹൂസ്റ്റൻ മേയര്‍

ഹൂസ്റ്റൻ: ടെക്‌സസില്‍ ഉണ്ടായ കനത്ത ഹിമപാതത്തിന്‍റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണവും, സംഭാവനകളും അഭ്യര്‍ഥിച്ച് ഹൂസ്റ്റൻ മേയര്‍ ടര്‍ണര്‍. "ഞാന്‍ നിങ്ങളുടെ സഹായ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് ഹൂസ്റ്റൻ മേയര്‍
ഹൂസ്റ്റൻ: ടെക്‌സസില്‍ ഉണ്ടായ കനത്ത ഹിമപാതത്തിന്‍റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണവും, സംഭാവനകളും അഭ്യര്‍ഥിച്ച് ഹൂസ്റ്റൻ മേയര്‍ ടര്‍ണര്‍.

"ഞാന്‍ നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നു, എത്രയും സഹായം ചെയ്യുവാന്‍ കഴിയുമോ, അത്രയും അടിയന്തരമായി ചെയ്യണം. ഹൂസ്റ്റണ്‍ സിറ്റിയിലും, ഹാരിസ് കൗണ്ടിയിലും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഫെഡറല്‍ സഹായം ലഭിക്കുന്നതുകൊണ്ടു മാത്രം എല്ലാവരെയും സഹായിക്കുവാന്‍ കഴിയുകയില്ല. സാമ്പത്തിക സഹായം ചെയ്യുവാന്‍ സാധിക്കാത്തവര്‍, വീടുകളില്‍ പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍ നന്നാക്കുന്നതിനോ, വീടുകള്‍ നന്നാക്കുന്നതിനോ മുന്നിട്ടിറങ്ങണമെന്നും' മേയര്‍ പറഞ്ഞു.

ഗ്രേറ്റര്‍ ഹൂസ്റ്റൻ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍, യുണൈറ്റഡ് വെ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ എന്നിവരെ ഫണ്ട് വിതരണം ചെയ്യുന്നതിന് സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റേതെങ്കിലും കമ്യൂണിറ്റി ഓര്‍ഗനെസേഷനുകളെ ഫണ്ട് ഏല്‍പിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു.

അതേ സമയം വിന്‍റര്‍ സ്റ്റോമില്‍ നാശനഷ്ടം സംഭവിച്ചവര്‍ ഉടന്‍ അധികൃതരുമായി ബന്ധപ്പെടണമെന്ന് മേയര്‍ പറഞ്ഞു. 211 നമ്പര്‍ ഡയല്‍ ചെയ്താല്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍: The GreateHouston2021Winter Storm Relief Fond എന്ന പേജില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍