+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രവർത്തനോദ്ഘാടനം 27ന്

ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ (ഐഎൻഎ) 2021 ലെ പ്രവർത്തന ഉത്ഘാടനം ഫെബ്രുവരി 27–ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്നു. ഇല്ലിനോയിസിലെ ഇന്ത്യൻ
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രവർത്തനോദ്ഘാടനം 27ന്
ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ (ഐഎൻഎ) 2021 ലെ പ്രവർത്തന ഉത്ഘാടനം ഫെബ്രുവരി 27–ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്നു. ഇല്ലിനോയിസിലെ ഇന്ത്യൻ നഴ്സസിന്റെ മുഴുവൻ സാന്നിദ്ധ്യവും ഉൾപ്പെടുത്തിക്കൊണ്ട് നഴ്സിങ് പ്രഫഷന്‍റെ എല്ലാ വളർച്ചയും ഉറപ്പാക്കാനുള്ള ദൃഡനിശ്ചയവുമായാണ് പുതിയ നേതൃത്വം മുന്നോട്ടു നീങ്ങുന്നത് എന്ന് പ്രസിഡന്റെ ഷിജി അലക്സ് പറഞ്ഞു.

മീറ്റിങ്ങിൽ നിമ്മി ടോം (ആർ എൻ) മുഖ്യ പ്രഭാഷകയായിരിക്കും. ഡോ. സാറാ ഈശോ (ന്യൂജഴ്സി) പ്രത്യേക വിഭാഗത്തിൽ ബ്ലഡ് ക്ലോട്ടുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം എന്ന വിഷയത്തെപ്പറ്റി സംസാരിക്കും. പ്രസ്തുത പരിപാടിയുടെ കോ – ഓഡിനേറ്റേഴ്സ് ആയി റോസ് വടകര, ജെസ്സീന വെലിയത്തുമാലിൽ, ലൈജു പൗലോസ് എന്നിവർ നേതൃത്വം കൊടുക്കുന്നു.
ഐഎൻഎയ്ക്കു വേണ്ടി പബ്ലിക് റിലേഷൻ കൺവീനർ ലൈജു പൗലോസ് അറിയിച്ചതാണ്.

റിപ്പോർട്ട്: ബെന്നി പരിമണം