+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബ്ദുൽ അസീസ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

കുവൈറ്റ് : നാലു പതിറ്റാണ്ടോളമുള്ള കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നഐസിഎഫ് കുവൈത്ത് നാഷണൽ സേവന സമിതി പ്രസിഡൻ്റ് അബ്ദുൽ അസീസ് മാസ്റ്റർക്ക് നാഷനൽ കമ്മിറ്റി യാതയയപ്പ് നൽകി. പരിപാട
അബ്ദുൽ അസീസ് മാസ്റ്റർക്ക്  യാത്രയയപ്പ് നൽകി
കുവൈറ്റ് : നാലു പതിറ്റാണ്ടോളമുള്ള കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന
ഐസിഎഫ് കുവൈത്ത് നാഷണൽ സേവന സമിതി പ്രസിഡൻ്റ് അബ്ദുൽ അസീസ് മാസ്റ്റർക്ക് നാഷനൽ കമ്മിറ്റി യാതയയപ്പ് നൽകി. പരിപാടി പ്രസിഡൻ്റ് അബ് ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ ഫിനാൻസ് സെക്രട്ടറി അഹ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സയ്യിദ് സൈതലവി സഖാഫി , അലവി സഖാഫി തെഞ്ചേരി , ശുകൂർ മൗലവി കൈപ്പുറം, അബ്ദുല്ല വടകര തുടങ്ങിയവർ സംസാരിച്ചു.

ഊഷ്മളമായ വ്യക്തിത്വത്തിനുടമയും, സേവന രംഗത്ത് ചെറുപ്പക്കാരെ പോലെ ഇപ്പോഴും ഓടി നടന്ന് ജനങ്ങളുടെ വിവിധങ്ങളായ വിഷയങ്ങൾക്ക് പരിഹാരം കാണാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്ന പ്രകൃതമാണ് അബ്ദുൽ അസീസ് മാസ്റ്ററുടെതെന്ന് യാത്രയയപ്പ് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. കുവൈറ്റ് സർക്കാർ വകുപ്പുകളിൽ സംഘടനക്ക് ഔദ്യോഗിക അംഗീകാരം വാങ്ങിക്കുന്നതിനും പള്ളികളിൽ ക്ലാസുകൾ നടത്താനുള്ള അനുമതിപത്രം ശരിപ്പെടുത്തുന്നതിനും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്നും പഠന, അന്വേഷണ രംഗങ്ങളിൽ കൊച്ചു കുട്ടിയെ പോലെ നിരന്തരമായി സജീവമായിരുന്നു അദ്ദേഹമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അബ് ദുൽ അസീസ് മാസ്റ്റർ മറുപടി പ്രഭാഷണം നടത്തി. അബു മുഹമ്മദ് സ്വാഗതവും നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ