കുവൈറ്റ് സിറ്റി : ബിറ്റ്കോയിൻ പോലുള്ള വിർച്വൽ കറൻസികൾ വിനിമയം ചെയ്യുന്നതിൽ മുന്നറിയിപ്പുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. വിർച്വൽ കറൻസികൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അവയുടെ മൂല്യത്തിൽ ഉറപ്പ് തരാൻ സാധിക്കില്ലെന്നും സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.
ക്രിപ്റ്റോ കറൻസിയിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്തരുതെന്ന് പ്രാദേശിക ബാങ്കുകളോടും കന്പനികളോടും കുവൈറ്റ് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. അതോടൊപ്പം ബിറ്റ്കോയിൻ കറൻസിയിൽ നിക്ഷേപിക്കുന്നതിന് വ്യക്തികൾക്കോ സ്ഥാപനത്തിനോ ധനസഹായം നൽകരുതെന്നും സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ