അബുദാബി: പോർമുഖങ്ങളിലെ അത്യാധുനിക സാങ്കേതിക വിദ്യകളും ആക്രമണ- പ്രതിരോധ ആയുധങ്ങളും , വാഹനങ്ങളുമായി സൈനികരംഗത്തെ പ്രബല രാജ്യങ്ങൾ പങ്കെടുക്കുന്ന ഐഡക്സ് 2021 നു അബുദാബിയിൽ തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ കോടിക്കണക്കിനു ദിർഹത്തിന്റെ ആയുധ ഇടപാടുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൈനിക രംഗത്തെ പ്രബലരായ ഇസ്രായേൽ അടക്കം 59 രാജ്യങ്ങളിൽ നിന്നും തൊള്ളായിരത്തോളം പ്രദർശകരാണ് വന്പിച്ച സന്നാഹങ്ങളുമായി അബുദാബിയിൽ എത്തിച്ചേർന്നിട്ടുള്ളത്. ആക്രമണ - പ്രതിരോധ വ്യവസായ മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെയും ഏറ്റവും പുതിയ ആയുധങ്ങളും , വാഹനങ്ങളുമാണ് പ്രദർശനത്തിൽ എത്തിച്ചിരിക്കുന്നത്.
രാജ്യങ്ങളുടെ പ്രതിരോധ തലവ·ാരും അന്തരാഷ്ട്ര കന്പനികളും തമ്മിൽ കോടികളുടെ ഇടപാടുകളാണ് ഐഡക്സിലൂടെ നടക്കുക. 80 രാജ്യങ്ങളിൽ നിന്ന് രണ്ടായിരത്തിലധികം ആഗോള പ്രതിരോധനേതാക്കളും വിദഗ്ധരും പങ്കെടുക്കും. ലോകത്തെ 64 രാജ്യങ്ങളിൽ നിന്നുള്ള 500ലധികം മാധ്യമ പ്രതിനിധികളാണ് എത്തിച്ചേർന്നിരിക്കുന്നത്. നേവി രംഗത്തെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെ പ്രദർശിപ്പിക്കുന്ന നേവ് ഡെക്സ് ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രദർശനത്തിൽ പങ്കടുക്കാൻ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് പ്രളയ കപ്പലുമെത്തി ചേർന്നിട്ടുണ്ട് . 56 മീറ്റർ നീളമുള്ള കപ്പലിൽ മീഡിയം റേഞ്ച്, ക്ലോസ് റേഞ്ച് തോക്കുകൾ, ഷാഫ് ലോഞ്ചർ, മിസൈൽ എന്നീ അത്യാധുനിക ആയുധങ്ങൾ ഘടിപ്പിച്ച കപ്പലാണ് ഐ എൻഎസ് പ്രളയ
. ഡ്രോണുകൾ , ആക്രമണം നടന്നാൽ തിരിച്ചടിക്കാൻ കെൽപ്പുള്ള ആളില്ലാത്ത വ്യോമയാന സംവിധാനങ്ങൾ , സൈബർ സുരക്ഷാ ഉപകരണങ്ങൾ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതിക വിദ്യകൾ എന്നിവയാണ് ഇക്കുറി പ്രതിരോധ പ്രദർശനത്തിൽ ഏറെ ശ്രദ്ധ നേടുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള