+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

കുവൈറ്റ് സിറ്റി : രാജ്യത്ത് 862 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 183,322 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7,601 പരിശോധനകളാണ് ഇന്നലെ നടന്നത്. വിവിധ ആശുപത
കുവൈറ്റിൽ 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് 862 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 183,322 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7,601 പരിശോധനകളാണ് ഇന്നലെ നടന്നത്.

വിവിധ ആശുപത്രികളില്‍ കോവിഡ് ചികത്സലായിരുന്നു അഞ്ച് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,039 ആയി. 934 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 171,260 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 11,023 പേരും തീവ്ര പരിചരണത്തിൽ 146 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ