+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം ഡി.എം.എ.യുടെ വെബിനാർ ഞായറാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ നാലാമത് വെബിനാറിൽ കാൻസറിനെ എങ്ങനെ പ്രതിരോധിക്കാമെന്നും എങ്ങനെയൊക്കെ സുഖപ്പെടുത്താമെന്നുമുള്ള വിഷയത്തിൽ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ബ്രസ്റ്റ് സർജി
കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം ഡി.എം.എ.യുടെ വെബിനാർ ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ നാലാമത് വെബിനാറിൽ കാൻസറിനെ എങ്ങനെ പ്രതിരോധിക്കാമെന്നും എങ്ങനെയൊക്കെ സുഖപ്പെടുത്താമെന്നുമുള്ള വിഷയത്തിൽ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ബ്രസ്റ്റ് സർജിക്കൽ ഓൺകോളജി വിഭാഗം മേധാവി ഡോ. ഗീതാ കടയപ്രത്ത്‌ സംസാരിക്കുന്നു. 2021 ഫെബ്രുവരി 21 ഞായറാഴ്ച്ച വൈകുന്നേരം അഞ്ചിന് സൂം ആപ്പിലൂടെയാവും പരിപാടി.

കാൻസർ കേസുകൾ ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എന്തൊക്കെ മുൻ കരുതലുകൾ എടുത്താൽ ക്യാൻസറിനെ നിഷ്‌ഫലമാക്കാമെന്നു ഡോ ഗീത തന്റെ 21 വർഷക്കാലത്തെ അനുഭവ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ പങ്കുവയ്ക്കുന്നു.

ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഉപകാരപ്രദമായ ഈ വെബിനാറിൽ ഏവർക്കും സ്വാഗതം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വൈകുന്നേരം 4:45 മുതൽ 5:10-വരെയുള്ള സമയത്തിനുള്ളിൽ ലോഗിൻ ചെയ്യേണ്ടതാണ്. നിർദ്ദിഷ്ട സമയത്തിനു ശേഷം വരുന്നവർക്ക് പ്രവേശം ഉണ്ടായിരിക്കുന്നതല്ല.

സൂം ഐഡിക്കും കൂടുതൽ വിവരങ്ങൾക്ക് പ്രതിമാസ കാര്യക്രമം കൺവീനർ കെ.എസ്. അനില (9311384655), അഡീഷണൽ ജനറൽ സെക്രട്ടറി ശ്രീ കെ.ജെ. ടോണി (9810791770) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട് :പി.എൻ ഷാജി