കുവൈറ്റ് സിറ്റി: കുവൈറ്റിലെ കോർപറേറ്റ് നികുതി നിയമങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫിനാൻഷ്യൽ ബുള്ളറ്റിൻ അംബാസഡർ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് (ഐ.ബി.എൻ) രൂപവത്കരിച്ചതിന്റെ തുടർനടപടികളുടെ ഭാഗമാണ് ഇന്ത്യ ബിസിനസ് ബുള്ളറ്റിന് പുറത്തിറക്കുന്നത്. ഇന്ത്യയിലെ ബിസിനസ് നിക്ഷേപം, വ്യാപാര മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രസക്തമായ മാധ്യമ അപ്ഡേറ്റുകളുടെ സമാഹാരമാണ് ഇന്ത്യ ബിസിനസ് ബുള്ളറ്റിൻ. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബിസിനസ് ബന്ധം പ്രോത്സാഹിപ്പിക്കാനായി എംബസി സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങളും ഇതിലുണ്ടാകും. എല്ലാ മാസങ്ങളിലും ബുള്ളറ്റിൻ പുറത്തിറക്കും. https://indembkwt.gov.in/india-bulletin.php എന്ന ലിങ്കിൽ ബുള്ളറ്റിൻ ലഭിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ