+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയും ഇന്ത്യയും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു

റിയാദ്: ചരിത്രം കുറിച്ച് ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരു സേനകളും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുക. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലു
സൗദിയും  ഇന്ത്യയും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു
റിയാദ്: ചരിത്രം കുറിച്ച് ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരു സേനകളും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുക. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്.

സൈനികാഭ്യാസത്തിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും. കഴിഞ്ഞ വർഷം ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ സൗദി അറേബ്യ സന്ദർശിക്കുന്നത്. ഇതിന്‍റെ തുടർച്ചയായാണ് ഈ സംയുക്ത സൈനിക അഭ്യാസം എന്നുവേണം കരുതാൻ.