പത്തിരിപ്പാല: കുണ്ടളശേരിയിൽ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു. കുണ്ടളശേരി ചക്കാംകുന്ന് വീട്ടിൽ കുഞ്ഞാപ്പുവിന്റെ മകൻ സി.കെ. ഹനീഫയുടെ (68) ഉടമസ്ഥതയിലുള്ള ആന്പിയർ റിയോ ഇലക്ട്രിക് സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. ചാർജ് ചെയ്ത് പത്തു മിനിറ്റിനു ശേഷമാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ വീട്ടുകാർ പേടിച്ച് വീടിനു പുറത്തിറങ്ങി. പിന്നെയും പൊട്ടിത്തെറി തുടർന്നു. സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. വീടിന്റെ ജനലും, ജനലിന് അരികിലുള്ള ബെഡും പൂർണമായും കത്തി നശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്്ടം കണക്കാക്കുന്നു. 2021 ഓഗസ്റ്റിലാണ് ഹനീഫ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്.
മർദിച്ചു
പട്ടാന്പി: പി. മമ്മിക്കുട്ടി എംഎൽഎ യുടെ പിഎ യ്ക്ക് മർദനം. ഷുഹൈബിനാണ് വല്ലപ്പുഴയിൽ വെച്ച് മർദനമേറ്റത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മീൻവണ്ടിയിൽ നിന്നും വെള്ളം തെറിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് മർദനം. പരിക്കേറ്റ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.