അഗളി: ലഹരി വസ്തുക്കൾ ഉപയോഗിച്ച് ഒരു വരി പോലും എഴുതാൻ കഴിയില്ലെന്നു കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്. അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്ക്വാഡും അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ ആന്റി നർകോർട്ടിക്സ് ക്ലബും സംയുക്തമായി കോളജ് അങ്കണത്തിൽ സംഘടിപ്പിച്ച കാവ്യാഞ്ജലി എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനയുടെ ലഹരിയാണ് തന്നെ എഴുത്തുകാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. പ്രസാദ് അധ്യക്ഷത വഹിച്ചു. കഥാകാരി ജസീന റഹീം, അധ്യാപകരായ ഡോ. ഫുകാർ അലി, ജയൻ എന്നിവർ പ്രസംഗിച്ചു. രവികുമാർ, ഷാജി കുമാർ, മുഹമ്മദ് റിയാസ്, ആതിര, രതീഷ് എന്നിവർ നേതൃത്വം നൽകി.