ഒറ്റപ്പാലം: പുഴയിൽ കാണാതായ അതിഥി തൊഴിലാളിയെ കണ്ടെത്താൻ നടത്തിവന്ന തെരച്ചിൽ നിഷ്ഫലമായതിനെ തുടർന്ന് അവസാനിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് ധർമപുരി സ്വദേശി രാമലിംഗത്തെ കാണാതായത്. ഇന്നലെഓങ്ങല്ലൂർ പഞ്ചായത്തിലെ ചെങ്ങണാംകുന്ന് തടയണ വരെയുള്ള പ്രദേശത്ത് തെരച്ചിൽ നടത്തി. ദേശീയ ദുരന്ത നിവാരണ സേന, അഗ്നി രക്ഷാ സേന, സിവിൽ ഡിഫൻസ് എന്നിവരാണ് തെരച്ചിൽ നടത്തിയത്. സാധാരണ കാണാതായി പരമാവധി മൂന്ന് ദിവസമാണ് തെരച്ചിൽ നടത്തുക. മുൻപ് ചെറുതുരുത്തി ഭാഗത്ത് പുഴയിൽ സ്ത്രീയെ കാണാതായിരുന്നു. ഇവർക്കായുള്ള തെരച്ചിലും നിഷ്ഫലമായിരുന്നു.