+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ്ര​യ​കി​റ്റ് അ​ഴി​മ​തി; ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ

മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​ശ്ര​യ​മി​ല്ലാ​ത്ത പാ​വ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ആ​ശ്ര​യ കി​റ്റി​ൽ തൂ​ക്കു​കു​റ​വ് വ​രു​ത്തി അ​ഴി​മ​തി ന​ട​ത്തി​യ പ​രാ​തി​യി​ൽ ശ​ക്ത​മാ​യ അ​
ആ​ശ്ര​യ​കി​റ്റ് അ​ഴി​മ​തി; ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​ശ്ര​യ​മി​ല്ലാ​ത്ത പാ​വ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ആ​ശ്ര​യ കി​റ്റി​ൽ തൂ​ക്കു​കു​റ​വ് വ​രു​ത്തി അ​ഴി​മ​തി ന​ട​ത്തി​യ പ​രാ​തി​യി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഴി​മ​തി ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ട​ത് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.ആ​ർ. സെ​ബാ​സ്റ്റ്യ​നും കെ. ​മ​ൻ​സൂ​റും വ​ല​ത് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​ഫീ​ഖ് റ​ഹ്മാ​നും അ​രു​ണ്‍​കു​മാ​ർ പാ​ല​ക്കു​റു​ശിയും ബിജെപി ​കൗ​ണ്‍​സി​ല​ർ പി. ​പ്ര​സാ​ദും ആ​വ​ശ്യ​പ്പെ​ട്ടു. സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉൗ​ർ​മ്മി​ള​യും ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉൗ​ർ​മ്മി​ള കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലെ​ത്തി തൂ​ക്ക കു​റ​വി​ന്‍റെ കാ​ര്യം ത്രി​വേ​ണി മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ആ​രും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ സ്റ്റോ​ക്ക് കു​റ​വുകാ​ര​ണം ഇ​ത്ത​വ​ണ കി​റ്റു​ക​ളി​ൽ ഓ​രോ കി​ലോ വീ​തം അ​രി കു​റ​ച്ചാ​ണ് ന​ൽ​കി​യ​തെ​ന്ന ത്രി​വേ​ണി ജീ​വ​ന​ക്കാ​രു​ടെ വാ​ദ​വും പൊ​ളി​ഞ്ഞു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​ജി​ല​ൻ​സി​നും മ​റ്റ് ഏ​ജ​സി​ക​ൾ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.