തത്തമംഗലം: രാഷ്ട്രീയ ചേരിതിരിവില്ലാതെ കർഷകർ സ്വന്തം നിലനിൽപ്പിനു വേണ്ടി മുന്നോട്ടു വരണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ചിറ്റൂർ നിയോജകമണ്ഡലം കിസാൻ ജനത (എസ്) കണ്വൻഷൻ മേട്ടുപ്പാളയം ഗുരുസ്വാമി മഠം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിത നിലവാര ചെലവിനു ആനുപാതിക വർധനവിനു വേണ്ടി കർഷകർ ശ്രമിക്കണം.
രാജ്യത്തെ മുഴുവൻ അന്നം നൽകുന്ന കർഷകർക്കും വിശ്രമകാല സഹായധനത്തിന് അർഹതയുണ്ട്. കാർഷിക ഉത്പന്ന വിപണിയിൽ നിന്നും കർഷകർക്ക് അവകാശ ലാഭം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി സൂചിപ്പിച്ചു. സുരേഷ് പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു. കിസാൻ ജനത നിയോജക മണ്ഡലം പ്രസിഡന്റ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി വി. മുരുകദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് കെ. ചെന്താമര എന്നിവർ സംസാരിച്ചു.