പാലക്കാട്: ലഹരിക്കെതിരെ അട്ടപ്പാടിയിലെ കുടുംബശ്രീ പ്രവർത്തകർ സംഘടിതമായി രംഗത്തുവരണമെന്നും ജനകീയ പ്രതിരോധം ഉയർത്തണമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആരോഗ്യമുള്ള അട്ടപ്പാടിക്കായും ലഹരിക്കെതിരെയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന നാമ് ഏകിലാ പരിപാടി അഗളി ഇഎംഎസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിയുടെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി അതിക്രമങ്ങൾ കൂടുന്നതിന്റെ പ്രധാന കാരണം ലഹരിയാണ്.
ആരോഗ്യമുള്ള അട്ടപ്പാടിക്കായി ലഹരിയെ നാടുകടത്തണം. അട്ടപ്പാടിയിൽ നിന്നും ലഹരിയെ തുരത്താൻ എക്സൈസിനും പോലീസിനും ഒപ്പം കുടുംബശ്രീ പ്രവർത്തകരുടെ പിന്തുണയും ഉണ്ടാവണം.യുവതലമുറ കൃത്രിമമായ ആഹ്ലാദങ്ങളെ കണ്ടെത്താതെ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും കളിക്കളങ്ങളിലൂടെയും ലൈബ്രറികളിലൂടെയും ആഹ്ലാദം കണ്ടെത്താൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അത്തരം പ്രവർത്തനങ്ങളാണ് വരും ദിവസങ്ങളിൽ നടത്തേണ്ടത്. എങ്കിൽ മാത്രമേ ആരോഗ്യമുള്ള അട്ടപ്പാടി ഉണ്ടാവുകയുള്ളൂ. മാനസിക ഉണർവും ഭൗതികമായ ഉന്മേഷവുമുള്ള പുതിയ അട്ടപ്പാടി സൃഷ്ടിക്കാൻ കുടുംബശ്രീയിലെ അംഗങ്ങൾ നേതൃത്വപരമായ പങ്കുവഹിക്കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് അട്ടപ്പാടിയിൽ ആരംഭിക്കുന്ന സ്നേഹിത സെന്ററിനായി അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, ആദിവാസി യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം, അട്ടപ്പാടിയിലെ തനത് ഭക്ഷ്യമേളയുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.
അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി.