പാലക്കാട്: രൂപതയിൽ മതാധ്യാപക ദിനാഘോഷം ഇന്നു നടക്കും. ചക്കാന്തറ പാസ്റ്ററൽ സെന്ററിൽ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സമ്മേളനം വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെസിബിസി ഡോക് ട്രൈനൽ കമ്മീഷൻ സെക്രട്ടറി റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി മുഖ്യ പ്ര ഭാഷണം നടത്തും.
വിശ്വാസ പരിശീലനവേദി ഡയറക്ടർ ഫാ. ജെയിംസ് ചക്യേത്ത് സ്വാഗതവും രൂപതാ കൗണ്‍സിൽ സെക്രട്ടറി സജി ജേക്കബ് നന്ദിയും പറയും. രൂപതയുടെ എല്ലാ ഇടവകകളിൽ നിന്നും 1500 വിശ്വാസപരിശീലകരും 140 വൈദികരും സന്യാസ സമൂഹങ്ങളിലെ സുപ്പീരിയേഴ്സും സമ്മേളനത്തിൽ പങ്കെടുക്കും. 11.30 ന് സെന്റ് റാഫേൽസ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെയും മുൻ രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെയും കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപനസമ്മേളനത്തിൽ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷതവഹിച്ചു സന്ദേശം നൽകും.
വിശ്വാസപരിശീലന ശുശ്രൂഷയിൽ 40,35, 25, 15 വർഷങ്ങൾ പൂർത്തിയാക്കിയവരെയും സ്കൊളാസ്റ്റിക് പരീക്ഷയിൽ ഉന്നത വിജയം നേടിയ ടീച്ചേഴ്സിനെയും ചടങ്ങിൽ ആദരിക്കും. വിശ്വാസപരിശീലനവേദി അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബി പൊറത്തൂർ സ്വാഗതവും മതബോധന കൗണ്‍സിൽ അംഗം വിൻസി ജോസ് നന്ദിയും പറയും.