പൊടിക്കളം: ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ സബിഎസ്ഇ പരീക്ഷകളിൽ ഉന്നത ജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മെരിറ്റ് ഡേ സംഘടിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളജ് പ്രിൻസിപ്പൽ ഡോ. ഇസ്മയിൽ ഒലിയക്കര ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ പരീക്ഷകളിൽ ഉയർന്ന മാർക്കും ഗ്രേഡും കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു. അതോടൊപ്പം ഈ വർഷത്തെ ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ്, സിയുഇറ്റി, കേരള എൻജിനീയറിംഗ് പരീക്ഷയായ കീം, ജെഇഇ ഇവയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും അനുമോദനം നൽകി. സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി അധ്യക്ഷത വഹിച്ചു. മാനേജർ ബ്രദർ ബിജു സിഎസ്ടി, പിടിഎ പ്രസിഡന്റ് ഡോ. മനു ജോസഫ് വാഴപ്പിള്ളി, ഫാ. റോയി വടകര, എം.പി. കുഞ്ഞിമൊയ്തീൻ എന്നിവർ പ്രസംഗിച്ചു.