ഇരിട്ടി: മാനന്തവാടി - മട്ടന്നൂർ വിമാനത്താവളം റോഡിന്റെ അതിർത്തി നിർണയ സർവേ മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനം. നിർദിഷ്ട റോഡിന്റെ അലൈൻമെന്റിന് നേരത്തെ സർക്കാർ അംഗീകാരം ത്തിയാക്കും. പൂർണമായും തകർന്ന ഗതാഗത യോഗ്യമല്ലാതായ റോഡുകൾ താത്ക്കാലിക അറ്റകുറ്റപണികൾ നടത്തുന്നതിന് പകരം സെമിമെക്കാഡം ചെയ്യുന്നതിന് പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. കുന്നോത്ത്-കേളൻപീടിക, എടത്തൊട്ടി-പെരുമ്പുന്ന, വിളക്കോട്- അയപ്പൻക്കാവ്, കീഴ്പള്ളി- പുതിയങ്ങാടി - ചതിരൂർ 110 കോളനി എന്നി വിടങ്ങളിലേക്കുള്ള റോഡുകൾ അടിയന്തിരമായി നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കും. മലയോര ഹൈവേയുടെ നവീകരണം പ്രവൃത്തി അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കാനും തീരുമാനിച്ചു.