കണ്ണൂർ: ക്ഷേത്രകലാ അക്കാദമിയുടെ 2021 ലെ പുരസ്കാര വിതരണവും ക്ഷേത്രകലാസംഗമവും പത്തിന് രാവിലെ പത്തിന് പഴയങ്ങാടി മണ്ടൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം എം.വിജിൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മുൻ എംഎൽഎ ടി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
ക്ഷേത്രകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുരസ്കാര വിതരണത്തോടനുബന്ധിച്ച് രാവിലെ ഒമ്പത് മുതൽ രാത്രിവരെ നീളുന്ന വിപുലമായ കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് കൈലാസ് സന്തോഷിന്റെ സോപാന സംഗീതത്തോടെ തുടക്കമാകും.
ക്ഷേത്രകലാ അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളവും ഗുരുവായൂർ ദേവസ്വത്തിന്റെ കൃഷ്ണനാട്ടവും പരിപാടിക്ക് മാറ്റുകൂട്ടും. കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിന് പുറത്ത് അവതരിപ്പിക്കുന്നത് അപൂർവമാണ്. ചെറുതാഴം ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, കുമ്പള പാർഥി സുബ്ബ യക്ഷഗാന കലാക്ഷേത്രയുടെ യക്ഷഗാനം, എളവൂർ അനിലും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ക്ഷേത്രകലാ അക്കാദമി വിദ്യാർഥികളുടെ ഓട്ടംതുള്ളൽ, നൃത്തസംഗീതിക എന്നിവയും അരങ്ങേറും.
2021 ലെ ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് പെരുവനം കുട്ടൻ മാരാരും ക്ഷേത്രകലാ ഫെലോഷിപ്പിന് നാട്യാചാര്യ ഗുരു എൻ.വി. കൃഷ്ണനുമാണ് അർഹരായത്. ഇതോടൊപ്പം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 23 കലാകാരൻമാർക്ക് ക്ഷേത്രകലാ പുരസ്കാരങ്ങളും ഏഴ് ഗുരുപൂജ പുരസ്കാരങ്ങളും നാല് യുവപ്രതിഭാ പുരസ്കാരങ്ങളും വിതരണം ചെയ്യും.
കണ്ണൂർ പിആർഡി ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ.എച്ച്. സുബ്രഹ്മണ്യൻ, കൃഷ്ണൻ നടുവലത്ത്, ചെറുതാഴം ചന്ദ്രൻ, കെ. പദ്മനാഭൻ, എന്നിവർ പങ്കെടുത്തു.