ചെറുപുഴ: പ്രമുഖ ഗാന്ധിയനും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്ന എസ്.ആർ. ആന്റണിക്ക് നാടിന്റെ അന്ത്യാഞ്ജലി. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചെറുപുഴയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എസ്ആർ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്നലെ പുലർച്ചെ നാലോടെയാണു മരിച്ചത്. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, വി.പി. അബ്ദുൾ റഷീദ് തുടങ്ങിയ നിരവധി നേതാക്കളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, കെ.സി. ജോസഫ് തുടങ്ങിയ നേതാക്കൾ അന്തിമോപചാരമർപ്പിക്കാൻ ഇന്ന് വീട്ടിലെത്തും. ഇന്നു രാവിലെ പത്തിന് ചെറുപുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് സംസ്കാരം.