കണ്ണൂര്‍: അക്കാദമി ഓഫ് പള്‍മനറി ആൻഡ് ക്രിറ്റിക്കല്‍ കെയര്‍ മെഡിസിനും കണ്ണൂര്‍ ചെസ്റ്റ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നെഞ്ചുരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിന് "പള്മോക്കോണ്' 14ന് കണ്ണൂരില്‍ തുടക്കമാകും. സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഐഎംഎ ഹാളില്‍ രാവിലെ 9.30 ന് ശ്വാസ് എന്നപേരില്‍ പൊതുജന സമ്പര്‍ക്ക പരിപാടി നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ശ്വാസകോശ രോഗങ്ങളെക്കുറിച്ച് വിദഗ്ധരില്‍നിന്ന് നേരിട്ടറിയാനും സംവദിക്കാനുമുള്ള അവസരമൊരുക്കും. കണ്ണൂര്‍ കൃഷ്ണ ബീച്ച് റിസോര്‍ട്ടില്‍ 15 ന് രാവിലെ എന്വിയു വാരിയര്‍ മെമ്മോറിയല്‍ പ്രഭാഷണം പ്രഫ. പി. തോമസ് ജോര്‍ജ് നിര്‍വഹിക്കും. അക്കാദമി ഒറേഷന്‍ പ്രഫ. ശോഭ സുബ്രഹ്മണ്യം അവതരിപ്പിക്കും. വൈകുന്നേരം ഏഴിന് കെ.സുധാകരന് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ശ്വാസകോശ രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പത്രസമ്മേളനത്തില്‍ ചെയര്മാന് ഡോ. ഡി.കെ. മനോജ്, ഡോ. ജാഫര്‍ ബഷീര്‍, ഡോ. എം. സഞ്ജീവ് കുമാര്‍, ഡോ. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.