പേരാമ്പ്ര: ആധുനിക സൗകര്യത്തോടെ പേരാമ്പ്രയിൽ പുതിയ മത്സ്യ മാര്‍ക്കറ്റിന്റെ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
വികസന കാര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടത് ശുചിത്വത്തിനാണെന്നും കേരളം ഒട്ടനവധി കാര്യങ്ങളില്‍ രാജ്യത്തിനും ലോകത്തിനും മാതൃകയാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ നാം പിന്നിലാണ്.
കേരളത്തിന്റെ സാംസ്കാരിക പുരോഗതി അനുസരിച്ച് ഒപ്പമെത്താന്‍ കഴിയാത്ത ഒരു മേഖല പരിസര ശുചിത്വത്തിന്റെ കാര്യത്തിലാണ്.
അതില്‍ പ്രധാനപ്പെട്ടതാണ് മത്സ്യമാര്‍ക്കറ്റുകള്‍. ഇവിടങ്ങളില്‍ പരിസര ശുചിത്വം പാലിക്കാന്‍ തൊഴിലാളികള്‍ തയാറാവണമെന്നും മന്ത്രി പറഞ്ഞു. ടി.പി. രാമകൃഷ്ണന് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ജില്ലാ പഞ്ചായത്തംഗം സി.എം. ബാബു, പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. പ്രിയേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി പൊന്‍പറ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലജ പുതിയേടുത്ത്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ലിസി, പി.ടി. അഷറഫ്, സെക്രട്ടറി എല്‍.എന്‍. ഷിജു എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എൻജിനീയർ കെ.സി. സൗദ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് - ഗ്രാമ പഞ്ചയാത്തുകള്‍ സംയുക്തമായി 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.