തിരുവമ്പാടി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾതല ജാഗ്രതാ സമിതിയുടെയും വ്യക്തിത്വ വികസന ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസിന് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ സീനിയർ റിസോഴ്സ് പേഴ്സൻ പി.എ. ഉസൈൻ നേതൃത്വം നൽകി.
പിടിഎ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പിടിഎ ഭാരവാഹികളായ അബ്ദുൾ സത്താർ, ഭാവന വിനോദ്, അധ്യാപകരായ ബിജു മാത്യു, ജിൽസ് തോമസ്, ഡോൺ ജോസ്, ജിജോ തോമസ്, ട്രീസമ്മ ജോസഫ്, സി.കെ. ബിജില എന്നിവർ പ്രസംഗിച്ചു.