തിരുവമ്പാടി: അൽഫോൻസാ കോളജിലെ വുമൺ ഡെവലപ്മെന്റ് സെല്ലും പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ പുതിയ ഭ്രൂണഹത്യ നിയമത്തെ ആസ്പദമാക്കി സംവാദം നടത്തി. പ്രിൻസിപ്പൽ ഡോ. കെ.വി. ചാക്കോ സംവാദം ഉദ്ഘാടനം ചെയ്തു. സാനി തോമസ് വാദപ്രതിവാദത്തിന് മോഡറേഷൻ വഹിച്ചു. വുമൺ ഡെവലപ്മെന്റ് കോർഡിനേറ്റേഴ്സ് ആൻ മരിയ ജോസഫ്, ഷിജി ഫ്രാൻസിസ്, സ്വീറ്റി ജോസ്, നേതൃത്വം നൽകി. ജെറാൾഡ് ടോം, അലക്സ് റോബർട്ട്, സിബി, അനുമോൾ ജോസ്, അനിറ്റാ ജോസ്, ലിനറ്റ് തങ്കച്ചൻ എന്നിവർ സംവാദത്തിൽ പ്രസംഗിച്ചു. മനുഷ്യ ജീവൻ അമൂല്യമാണെന്നും ജീവന്റെ സംരക്ഷകരാവേണ്ടവർ നമ്മൾ തന്നെ ആണെന്നും സംവാദത്തിൽ പങ്കെടുത്ത വിദ്യാർഥികൾ ഓർമിപ്പിച്ചു.