കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിലെ എസ്പിസി വിദ്യാർഥികൾക്ക് കേരളാ പോലീസിന്റെ നേതൃത്വത്തിൽ ഏകദിന സ്ത്രീ സുരക്ഷാ പരിശീലനം നൽകി.
യാത്രകൾക്കിടയിൽ പെൺകുട്ടികൾക്ക് ഉണ്ടാവുന്ന ശാരീരിക പീഡനങ്ങളിൽ നിന്നും സ്വയം സുരക്ഷയും വിദ്യാർഥികളിൽ ആത്മവിശ്വാസവും ശാരീരിക ക്ഷമതയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പിസി യൂണിറ്റ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ വി.വി. ഷീജ, വി. ബിന്ദു, കെ.കെ. ബിൻസി, സ്കൂൾ പ്രധാനാധ്യാപകൻ ജേക്കബ് കോച്ചേരി, സിപിഒ അജയ് കെ. തോമസ്, എസിപിഒ നൈസിൽ തോമസ് എന്നിവർ നേതൃത്വം നൽകി.