കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിൽ പട്ടികവർഗ കോളനിയിലെ ഭവനരഹിത കുടുബങ്ങൾക്ക് "ലൈഫ്'പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ തറക്കല്ലിടൽ കർമ്മം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
കൂടരഞ്ഞി ചുള്ളിയകം കോളനി നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പട്ടിക വർഗ വികസന വകുപ്പ് ഏറ്റെടുത്ത പനക്കച്ചാൽ പീലിക്കുന്ന് പ്രദേശത്താണ് വീടുകൾ നിർമിക്കുന്നത്.
പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് തോമസ് മാവറ, വി.എസ്. രവീന്ദ്രൻ, ജില്ലാ ട്രൈബൽ ഓഫീസർ എം.കെ. മെഹറൂഫ്, പട്ടിക വർഗ ഓഫീസർ സലീഷ്, വിഇഒമാരായ പി.എസ്. ബിജി, ജോസ് കുര്യാക്കോസ്, സിഡിഎസ് അംഗം സജിത, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.