ചങ്ങനാശേരി: പെരുന്നയില്‍ ആളില്ലാത്ത വീടുകളിലെ മോഷണത്തെത്തുടർന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശോഭാ വിഹാര്‍ ചന്ദസേനന്നായരുടെയും ഇതിനു സമീപത്തുള്ള വീട്ടിലുമാണ് മോഷണം നടന്നത്. ചന്ദസേനന്നായരുടെ മകന് സതീഷ് ചന്ദ്രനും കുടുംബവും ഇല്ലാതിരുന്ന നേരത്ത് അടുക്കളയുടെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുപവന്റെ മോതിരവും ഐപാഡും മൂവായിരം രൂപയുമാണ് മോഷണം പോയിരിക്കുന്നത്. മൂന്നാറിനു പോയി മടങ്ങി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം ഇവര്‍ മനസിലാക്കിയത്.
സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വന്നു പരിശോധിച്ചാലെ എന്തൊക്കെ മോഷണം പോയെന്ന് അറിയുകയുള്ളൂ. ചങ്ങനാശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്.
അടഞ്ഞുകിടക്കുന്ന വീടുകളില്‍ നോട്ടമിട്ട്
തസ്കരസംഘം വിലസുന്നു
ചങ്ങനാശേരി: അടഞ്ഞു കിടക്കുന്ന വീടുകളില്‍ നോട്ടമിട്ട് ചങ്ങനാശേരിയില്‍ തസ്കരസംഘം വിലസുന്നു. ആളനക്കമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം സൂക്ഷമ നിരീക്ഷണം നടത്തിയശേഷമാണ് സംഘം മോഷണം നടത്തുന്നത്. പെരുന്നയില്‍ നടന്ന മോഷണം ഇപ്രകാരം തസ്കരസംഘം നടത്തിയ ഓപ്പറേഷനാണെന്നാണ് പോലീസ് സംശയിക്കുന്നത്.
വീടുകള്‍ ദിവസങ്ങളോളം അടച്ചിട്ട് പുറത്തുപോകുന്നവര്‍ പോലീസ് സ്റ്റേഷനിലോ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളെയോ അറിയിക്കണമെന്ന നിര്‍ദേശം ആളുകള്‍ പാലിക്കാത്തത് മോഷണം വര്‍ധിക്കാന്‍ കാരണമാകുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വീടടച്ചിട്ട് ടൂറിനും മറ്റും പോകുന്നവര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത് ഉചിതമാണെന്ന് പോലീസ് പറഞ്ഞു.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
മാടപ്പള്ളി: ചെറുപുഷ്പം ഇടവകയില്‍ മാതൃ-പിതൃവേദി, ഹെല്‍ത്ത് കെയര്‍, യുവദീപ്തി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 8.30 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ചെത്തിപ്പുഴ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കും.