ചങ്ങനാശേരി: നഗരത്തിലെ മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളില്‍നിന്നു തെര്‍മോകോള്‍ പെട്ടികള്‍ പിടികൂടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മീന്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതിനായി ഉപയോഗിച്ച തെര്‍മോകോള്‍ പെട്ടികളും ഷീറ്റുകളും പിടികൂടിയത്.
നിരോധിച്ചിട്ടുള്ള തെര്‍മോകോള്‍ ചങ്ങനാശേരി മാര്‍ക്കറ്റിൽ എത്തിക്കരുതെന്ന് നഗരസഭ നേരത്തെ പലതവണ അറിയിപ്പ് നല്‍കുകയും പരിശോധന നടത്തി പിഴ ഈടാക്കുകയും ചെയ്തിട്ടുള്ളതാണ്.
എന്നാല്‍ നിരോധനം ലംഘിച്ച് വ്യാപകമായ തോതില്‍ തെര്‍മോകോള്‍ പെട്ടികള്‍ മാര്‍ക്കറ്റില്‍ എത്തുന്ന സാഹചര്യത്തലാണ് പരിശോധന കര്‍ശനമാക്കിയത്. അഞ്ച് മത്സ്യ വ്യാപാരികള്‍ക്ക് അയ്യായിരം രൂപവീതം പിഴ ഈടാക്കിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.