കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം കുരിശുമല ഭാഗത്ത് വെള്ളാരംപാറ അരുണ്‍ രാജിനെ (30) യാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം സുഹൃത്തായ ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന അരുണ്‍ രാജും ബാബുവും തമ്മില്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അരുണ്‍ രാജ് ഓട് ഉപയോഗിച്ച് ബാബുവിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. എസ്എച്ച്ഒ സി.ആര്. രാജേഷ് കുമാര്‍ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.