അയര്‍ക്കുന്നം: അയര്‍ക്കുന്നത്ത് സ്കൂട്ടര്‍ മോഷ്ടടിച്ച കേസിലെ പ്രതി പിടിയില്‍. കുമരകം അപ്സര ജംഗ്ഷന് സമീപം അത്തിക്കളം ഡിവിന് ലാലി (24)നെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അയര്‍ക്കുന്നത്ത് ലോട്ടറി കച്ചവടം നടത്തുന്ന സുധീഷിന്റെ സ്കൂട്ടര്‍ മോഷ്ടിക്കുകയായിരുന്നു. സ്കൂട്ടര്‍ കടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തു കടയില്‍ കയറിയ നേരത്താണ് മോഷണം പോയത്. അയർക്കുന്നം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡിവിനെ പിടികൂടുകയായിരുന്നു.
മോഷ്ടടിച്ച സ്കൂട്ടറുമായി പോകുന്നതിനിടയില്‍ അപകടം സംഭവിച്ചു ഇതറിഞ്ഞു പോലീസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞിരുന്നു പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്ക് കുമരകം പോലീസ് സ്റ്റേഷനില്‍ പോക്സോ കേസുണ്ട്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.