ഏറ്റുമാനൂർ: ലെൻസ്ഫെഡ് ഏറ്റുമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. നഗരസഭയിലെ നിർമാണ പെർമിറ്റുകൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുക, ഒക്യുപൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, ബന്ധപ്പെട്ട ഓഫീസിലെ ടെക്നിക്കൽ സ്റ്റാഫിന്റെ ഒഴിവുകൾ നികത്തുക, ഐബിപിഎംഎസ് സിസ്റ്റത്തിലെ പോരായ്മകൾ പരിഹരിക്കുക എന്നീ വിഷയങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു സമരം. നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു ധർണ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജയ്സൺ ടി. സെബാസ്റ്റ്യൻ, സെക്രട്ടറി ഷീജ ദിവാകരൻ, ട്രഷറർ രതീഷ് ബി.ആർ, സംസ്ഥാന സമിതി അംഗങ്ങളായ കെ.എൻ. പ്രദീപ്കുമാർ, അനിൽകുമാർ കെ.കെ, ജില്ലാ സമിതി അംഗങ്ങളായ എം.എം റോയി, തോമസ് കുട്ടി, സജി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.