വിതുര : ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വിതുര ഗവ. യുപിഎസിലെ പിടിഎയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കൈകോർക്കൽ ( മനുഷ്യച്ചങ്ങല ) സംഘടിപ്പിച്ചു.
സ്കൂൾ ഗേറ്റ് നടയിൽ നിന്നും ആരംഭിച്ച് കൊപ്പം, കല്ലിങ്ക് ജംഗ്ഷൻ ചുറ്റി ഹൈസ്കൂൾ നടവഴി, സ്കൂൾ ഗേറ്റിൽ സമാപിക്കുന്ന 1300 മീറ്റർ നീളത്തിലാണ് വിദ്യാർഥികളും മുതിർന്നവരുമായി കൈകൾ കോർത്തത്. തുടർന്ന് ചേർന്ന പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. സഞ്ജയൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, സ്ഥിരം സമിതി അധ്യക്ഷ നീതു രാജീവ്, എച്ച്എം പി.പി. ശോഭനദേവി, എസ്എംസി ചെയർമാൻ പി. സന്തോഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് രേഷ്മ, അധ്യാപകരായ ജിജിലാൽ, പി.ആർ. ഉദയ, എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.