കൊല്ലം : അക്രമകാരിയായ പട്ടിയെ കൊല്ലാൻ അനുവാദം കൊടുക്കാത്ത നാട്ടിൽ നിഷ്കളങ്കരായ ഗർഭസ്ഥ ശിശുക്കളെ വധിക്കാൻ അനുവാദം നൽകുന്നത് അധാർമികത ആധിപത്യം ഉറപ്പിക്കാൻ ഇടയാക്കുമെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
സ്ത്രീകൾക്ക് ആരുടെയും അനുവാദമില്ലാതെ ഗർഭഛിദ്രമാകാമെന്ന വിധിയും അത് വരുത്തി വെക്കുന്ന വിനകളും ഇല്ലായ്മ ചെയ്യാനും എം റ്റി പി ആക്ടിനെതിരെ പോരാടുവാനും കൊല്ലം രൂപത പ്രോലൈഫ് സമിതി ആരംഭിച്ച പ്രാർഥനാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കുട്ടിയേക്കാൾ വലുതാണോ പട്ടി എന്ന് ചിന്തിപ്പിക്കുന്ന തരത്തിൽ നമ്മുടെ നിയമസംഹിതകൾ മാറുമ്പോൾ അധികാരികളിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചുള്ള പോരാട്ടം വേണ്ടി വരികയാണ്. ഇന്ന് മുതൽ അഗണ്ഡ ജപമാലയും പ്രാർഥനകളും ആരംഭിക്കും. അതിന്റെ തുടക്കമായി പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീടിന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ജപമാല കൈമാറി.
രൂപതാ പ്രോലൈഫ് ഡയറക്ടർ ഫാ. ജോയ്സൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോലൈഫ് രൂപത കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, കെ സി ബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ ജനറൽ സെക്രട്ടറി എ ജെ ഡിക്രൂസ്, പ്രോലൈഫ് രൂപത സമിതി അംഗങ്ങളായ ലൂസി, സോജാ ലീൻ ഡേവിഡ്,മേബിൾ, കുഞ്ഞുമോൾ എന്നിവർ പ്രസംഗിച്ചു.