വിതുര : കല്ലാർ മീൻമുട്ടിയിൽ വയോധികനെ വിഷംകഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പരിയാരം സ്വദേശി വിദ്യാധരൻ (80) ആണ് മരിച്ചത്. ഇയാൾ വ്യാഴാഴ്ച മീൻമുട്ടി വെള്ളച്ചാട്ടം കാണാനായെത്തിയിരുന്നു. എന്നാൽ തിരികെ ഇറങ്ങിയിരുന്നില്ല. തുടർന്ന് ഗാർഡുകൾ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച രാവിലെ വെള്ളച്ചാട്ടത്തിന് അരകിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നെടുമങ്ങാട് പോലീസിൽ വ്യാഴാഴ്ച പരാതിപ്പെട്ടിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വെള്ളചാട്ടത്തിന് സമീപത്തെ ഇയാളുടെ ഒറ്റക്കിരിപ്പിൽ അസ്വാഭാവികത തോന്നിയ ജീവനക്കാർ ഇയാളുടെ ചിത്രം പകർത്തിയിരുന്നു. ഭാര്യ: ഗിരിജ.
കലാജാഥ ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിന്‍കര : ജലമാണ് ജീവന് എന്ന സന്ദേശവുമായി അതിയന്നൂര്‍ പഞ്ചായത്തിലെ നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച കലാജാഥ അഡ്വ. അനിത ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോ-ഒാര്‍ഡിനേറ്റര്‍ അപര്‍ണ്ണ, പ്രിന്‍സിപ്പൽ എസ്.കെ അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ്, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.
ലഹരിവിരുദ്ധ
ബോധവത്കരണ ക്ലാസ് നടത്തി
പേരൂര്‍ക്കട: തിരുവനന്തപുരം സിറ്റി പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കാച്ചാണി ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വട്ടിയൂര്‍ക്കാവ് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്ലാസ് സിഐ സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐ വിദ്യാര്‍ഥികള്‍ക്കു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡ്രീംസ് പ്രോജക്ട് ടീം അംഗങ്ങളായ നേഹ ജോസഫ്, അനുജ എന്നിവര്‍ ക്ലാസ് നയിച്ചു. സ്കൂള്‍ എച്ച്എം പ്രിയ, ജനമൈത്രി ബീറ്റ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ പങ്കെടുത്തു.