നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് ഫൻസ് ഓർത്തഡോക്സ് ഇടവകയിൽ സണ്ഡേസ്കൂൾ ദിനം ആചരിച്ചു. ഇന്നലെ വിശുദ്ധ കുർബാനയ്ക്ക്ശേഷം ഡൽഹി ഭദ്രാസന സണ്ഡേസ്കൂൾ വൈസ് പ്രസിഡന്റ് റവ. ഫാ. ജാക്സണ് എം. ജോണ്‍ തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി), സണ്ഡേസ്കൂൾ ഹെഡ്മാസ്റ്റർ ചാക്കോ എൻ. ഫിലിപ്പ് , സണ്ഡേസ്കൂൾ സെക്രട്ടറി ഷാജി ഫിലിപ്പ് കടവിൽ എന്നിവരുടെ നേതൃത്വത്തിൽ സണ്ഡേസ്കൂൾ ദിനം ഇന്നലെ ഇടവകയിൽ ആചരിച്ചു. സണ്‍ഡേ സ്കൂൾ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
റിപ്പോർട്ട്: ഷിബി പോൾ
റിപ്പോർട്ട്: ഷിബി പോൾ