മാറനല്ലൂർ: ലോക പ്രകൃതിദിനവും സസ്യാഹാരദിനവും ആചരിക്കുന്നതിന്റെ ഭാഗമായി മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ പരിസ്ഥിതിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറികളുടെയും പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. കോളജിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളും തിരുവനന്തപുരം കേന്ദ്രമായ തണൽ പരിസ്ഥിതി സംഘടനയിലെ കർഷകരുമാണ് ജൈവ പച്ചക്കറികൾ പ്രദർശിപ്പിച്ചത്. നാൽപ്പതോളം പച്ചക്കറി ഇനങ്ങൾ പ്രദർശിപ്പിച്ചു. കഴക്കൂട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന വർഷ്യ ഇക്കോ സൊലൂഷൻസിന്റെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. കോളജ് മാനേജർ റവ.ഡോ. ടിറ്റോ വർഗീസ് സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, ബർസാർ ഫാ. സുബിൻ കോട്ടൂർ, അധ്യാപകരായ ഡോ. കെ.പി. ഷാനന്ദ്, എസ്. തസ്നി, പി. ഗോപിക, ഡി.വി. ആതിര തുടങ്ങിയവർ നേതൃത്വം നൽകി.