കടുത്തുരുത്തി: മന്ത്രി വന്നു ഉദ്ഘാടനം നടത്തിയശേഷം ഓട്ടമാരംഭിച്ച കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടിക്ക് ആദ്യദിനം പ്രതിസന്ധികളുടേത്.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി ആദ്യദിവസം സര്‍വീസ് നടത്തിയിരുന്നില്ല. രണ്ടാം ദിവസമായ ഇന്നലെ വൈക്കത്തുനിന്ന് ഓട്ടമാരംഭിച്ച ബസിന്റെ മുന്‍വശത്തെ ചില്ല് തലയോലപ്പറമ്പ് കോരിക്കലിലെത്തിയപ്പോള് റോഡിലേക്ക് തള്ളിനിന്ന മരത്തിന്റെ കമ്പില്‍ തട്ടി തകര്‍ന്നു വീണു. അതോടെ ഈ ബസിന്റെ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. അധികൃതര്‍ ഇടപെട്ട് പകരം രണ്ടാമതൊരു ബസ് എത്തിച്ചു സര്‍വീസ് പുനരാരംഭിച്ചെങ്കിലും കടുത്തുരുത്തിയിലെത്തിയപ്പോള്‍ ക്ലച്ച് തകരാറിലായതിനെത്തുടര്‍ന്ന് ഈ ബസും ഓട്ടം നിര്‍ത്തി. ആദ്യദിവസം തന്നെ രണ്ട് ബസുകള്‍ തകരാറിലായെങ്കിലും കടുത്തുരുത്തിയിലേക്ക് മൂന്നാമതൊരു ബസ് എത്തിച്ച് സര്‍വീസ് പുനരാരംഭിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
രാവിലെ വൈക്കത്തുനിന്ന് ആരംഭിച്ച ബസ് അധികദൂരമെത്തും മുമ്പ് തന്നെയാണ് കോരിക്കലില്വച്ചു മരക്കമ്പ് തട്ടി ചില്ല് തകര്‍ന്ന് യാത്ര മുടങ്ങുന്നത്. പിന്നീടെത്തിച്ച ബസ് ഉച്ചയോടെ കടുത്തുരുത്തിയെത്തിയപ്പോഴാണ് ക്ലച്ചിന്റെ തകരാര്‍ സംഭവിക്കുന്നത്.
വ്യാഴാഴ്ച ഞീഴൂരിലാണ് മന്ത്രി ആന്റണി രാജു ജില്ലയില്‍ ആദ്യമായി തുടക്കം കുറിച്ച ഗ്രാമവണ്ടി ഫ്ലാഗ് ഓഫ് ചെയ്തത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കിയത്. രണ്ട് സര്‍വീസുകള്‍ക്കായി 12 ലക്ഷം രൂപയാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന കടുത്തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂര്‍, മുളക്കുളം, ഞീഴൂര്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്. രാവിലെ 7.30നു വൈക്കം ഡിപ്പോയില്‍നിന്നു പുറപ്പെടുന്ന ബസ് തലയോലപ്പറമ്പ് - പഴമ്പട്ടി - ആയാംകുടി - കടുത്തുരുത്തി - കാപ്പുന്തല - കൂവേലി - കാട്ടാമ്പാക്ക് - ഞീഴൂര്‍ വഴി 9.15 ന് ഇലഞ്ഞിയിലെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ബസുകളാണ് രണ്ട് റൂട്ടുകളിലായി സര്‍വീസ് നടത്തുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.