കടുത്തുരുത്തി: ജനവാസ മേഖലയ്ക്കും ടൗണിനും സമീപം തോട്ടിലേക്ക് ശുചിമുറിമാലിന്യം തള്ളി. ഇന്നലെ ആപ്പാഞ്ചിറയിലാണ് സംഭവം. ആപ്പാഞ്ചിറ ടൗണില്‍നിന്നും വെള്ളാശേരി ഭാഗത്തേക്കു പോകുന്ന പഞ്ചായത്ത് റോഡിന് സമീപമാണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളിയത്.
പൂഴിക്കോല്‍ പോസ്റ്റ് ഓഫീസിനു പുറകുവശത്തായിട്ടാണ് മാലിന്യം തള്ളിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി ബ്ലീച്ചിംഗ് പൗഡര്‍ വിതറി രോഗ വ്യാപനത്തിനുള്ള സാധ്യതയില്ലാതാക്കി. സമീപത്തെ പാടശേഖരവുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടിനു സമീപമാണ് ശുചിമുറി മാലിന്യം തള്ളിയത്. മാലിന്യം തോട്ടിലൂടെ ഒഴുകി പോകാനിടയായാല്‍ ഏറേ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്തായാണ് സാമൂഹ്യവിരുദ്ധര്‍ ഈ അതിക്രമം നടത്തിയിരിക്കുന്നത്.
കടുത്തുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു.