വൈക്കം: പട്ടികജാതി - വര്‍ഗ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിനു വൈക്കത്തു തുടക്കം. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച നീളുന്ന പരിപാടികളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി തലയാഴം പഞ്ചായത്തിലെ തോട്ടകം വാക്കേത്തറ കോളനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയോടനുബന്ധിച്ച് ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി- വര്‍ഗ കോളനികളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും നടത്തും. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക ജാതി- വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ അനുമോദിക്കും. തലയാഴം പഞ്ചായത്തംഗം ടി. മധു അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.