അഞ്ചല്‍: അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്‍ അഞ്ചല്‍ ഏരിയ സമ്മേളനം അഞ്ചലില്‍ നടന്നു. സമ്മേളന നടപടികളുടെ ഭാഗമായി പ്രകടനമായി എത്തിയ സമ്മേളന പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു.
അമ്പിളി ബിനു രക്തസാക്ഷി പ്രമേയവും, രാജേശ്വരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. രഞ്ജു സുരേഷ് കോടിയേരി ബാലകൃഷ്ണന് അനുശോചനം അറിയിച്ചുകൊണ്ടുള്ള പ്രേമയം അവതരിപ്പിച്ചു.
തുടര്‍ന്ന് മിനി വര്‍ഗീസിന്റെ താല്‍ക്കാലിക അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സബിത ബീഗം ഉദ്ഘാടനം ചെയ്തു.
സിപിഎം അഞ്ചല്‍ ഏരിയ സെക്രട്ടറി ഡി. വിശ്വസേനന്‍, നേതാക്കളായ ബി.എസ് ഷിജു, സുജചന്ദ്രബാബു, പി ലൈലാബീവി, മായാകുമാരി, സി. അംബികാ കുമാരി, അസീന മനാഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് അഞ്ചല്‍ ഏരിയ സെക്രട്ടറിയായി രഞ്ജു സുരേഷിനെയും പ്രസിഡന്റായി ജില്ലാ പഞ്ചായത്ത് അംഗം സി അംബിക കുമാരിയേയും സമ്മേളനം തെരഞ്ഞെടുത്തു.