പുനലൂർ : കോൺഗ്രസ് നേതാവും മുൻ പുനലൂർ എംഎൽഎയുമായിരുന്ന പുനലൂർ മധുവിന്റെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയുടെ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
ജില്ലാ സെക്രട്ടറി റോയ്. എസ്. ജോൺസൺ അധ്യക്ഷത വഹിച്ചു. കെ. കെ. സുരേന്ദ്രൻ, റിച്ചാർഡ് ഓസ്റ്റിൻ, കെ. ജോണി, മഞ്ജുമോൾ എന്നിവർ പ്രസംഗിച്ചു.
പുനലൂർ: പുനലൂർ മധുവിന്റെ നിര്യാണത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി അനുശോചിച്ചു.
നാടിന്റെ സമഗ്ര വികസനത്തിന് ദിശാബോധത്തോടെ പ്രവർത്തിച്ച നിയമസഭാ സമാജികനും പൊതുപ്രവർത്തകനും ആണ് നമ്മെ വിട്ടുപിരിഞ്ഞതെന്ന് എംപി അനുശോചനകുറിപ്പിൽ പറഞ്ഞു. ദേവസ്വം ബോർഡിൽ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വികസനത്തിനായി നൽകിയ ഭരണപരമായ നേതൃത്വം സ്മരണീയമാണ്. സംശുദ്ധമായ പൊതുപ്രവർത്തനവും സംഘടനാ വൈഭവവുമുള്ള നേതാവിന്റെ വിയോഗം പൊതുരംഗത്ത് കനത്ത നഷ്ടമാണെന്നും എംപി പറഞ്ഞു.